കേരളത്തിലെ വിവരാവകാശ നിയമ പോരാളികള്‍ക്ക് ഒരുമിച്ചു ചേരാനും, ലഭിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കാനും, അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും ഇതാ ഒരു വേദി.നമ്മളില്‍ പലര്‍ക്കും വിവരാവകാശനിയമം ഉപയോഗിച്ച് പല നിര്‍ണ്ണായക വിവരങ്ങളും ലഭിക്കുന്നുണ്ട്. പക്ഷെ ഇവ യോജിപ്പിക്കാനും പൊതുവായി അറിയിക്കാനും ഇന്നൊരു മാര്‍ഗ്ഗമില്ല.
വിവരാവകാശ നിയമം കാര്യക്ഷമമായും ഗുണപരമായും ഉപയോഗിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്നത് ഈ നിയമത്തെയും അതുവഴി ജനാധിപത്യത്തെത്തന്നെയും ശക്തിപ്പെടുത്തും.
നിങ്ങള്‍ക്കു പറയാനുള്ളതെന്തും, ഇവിടെ പോസ്റ്റ് ചെയ്യുക.
രേഖകള്‍ ഗൂഗ്‌ള്‍ ഡോക്സില്‍ അപ്‌ലോഡ് ചെയ്ത ശേഷം ഇവിടെ ലിങ്ക് ചെയ്യുകയോ rtikerala@gmail.com ലേയ്ക്ക് ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യുക.
വിവരാവകാശ നിയമ അവബോധം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കാം..
പൌര ധര്‍മ്മം നിറവേറ്റാം ... നാടിനെ നയിക്കാം ...
No comments:
Post a Comment